Tuesday 6 June 2017

                   2017 -18  വിദ്യാഭ്യാസവർഷത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.ഏതു പ്രവൃത്തിയും ആത്മസമർപ്പണത്തോടെ ചെയ്യുമ്പോൾ പ്രവൃത്തിയുടെ പ്രയാസം നമ്മെ ബാധിക്കുകയില്ല. ഒരോ പ്രവൃത്തിയും നാം നമുക്ക് വേണ്ടിയാണു  ചെയ്യുന്നതെങ്കിൽ  എത്ര ദൈർഘ്യമുള്ളതായാലും എത്ര വിരസമായതായാലും  നമുക്കത്  ആസ്വാദ്യമായിരിക്കും.   ആർക്കാനും വേണ്ടി   ഓക്കാനിക്കരുത്  . പരമവിശിഷ്ടമായ അദ്ധ്യാപകവൃത്തി വരമായിക്കിട്ടിയവരാണ് നമ്മൾ . ചില   കാര്യങ്ങൾ  ഓർക്കുന്നതു  നന്ന്  .

.1 .സ്വയം ജ്വലിക്കുന്ന പ്രഭയ്ക്കു  മാത്രമേ  മറ്റൊന്നിനെ ജ്വലിപ്പിക്കാനാകൂ .ഒരു നിരന്തരവിദ്യാർത്ഥിയ്ക്കു   മാത്രമേ  മികച്ച അദ്ധ്യാപകനാകാൻ കഴിയൂ .
 2 .തന്റെ മുന്നിലുള്ളവരെല്ലാം  തന്റെ  കുട്ടികളാണെന്ന  തിരിച്ചറിവാണ് ഏറ്റവുo വലിയ അറിവ്.
3 .തന്റെ സ്വന്തം കുട്ടി തന്റെ ക്ലാസ്സിലോ തന്നെപ്പോലുള്ളവരുടെ ക്ലാസ്സിലോ തന്നെയാണെന്ന്  തനിക്കുറപ്പു വേണം .
4 .തനിക്കു ചുറ്റിലുമുള്ളവരെല്ലാം മണ്ടന്മാരും താൻ   മാത്രം  ബുദ്ധിമാനും എന്ന ചിന്ത  ആദ്യം ഒഴിവാക്കുക.
5 മറ്റുള്ളവരുടെ മക്കളൊക്കെ തെണ്ടി നടക്കുമെന്നും തന്റെ മക്കൾ മാത്രം തിളങ്ങുമെന്നുമുള്ള സ്വാർത്ഥ ചിന്ത  മനീഷയുള്ളവന് ചേർന്നതല്ല.
6  . തനിക്കു ഹൃദ്യമായതേ താൻ മറ്റുള്ളവർക്ക്‌ വിളമ്പാവൂ .
7 . എല്ലാ പ്രവൃത്തികളും പരമാവധി സമയബന്ധിതമായി പൂർത്തിയാക്കണം
8  . തനിയ്‌ക്കൊറ്റയ്ക്ക്  നേടാവുന്നതിലേറെ  നമുക്കൊന്നിച്ച് നേടാൻ കഴിയും
9 . വിദ്യാലയത്തിലേവരും ഏകമനസ്സോടെ പ്രവർത്തിക്കാൻ ശ്രമിക്കണം .മനോവാക്കർമ്മങ്ങളിൽ പരസ്പരബഹുമാനം പ്രഭ  പരത്തണം .
10 രക്ഷിതാക്കളുടെ ,പി.ടി എയുടെ ,പൗരമുഖ്യരുടെ ,ജനനേതാക്കളുടെ , സർവ്വോപരി നമ്മുടെ കുട്ടികളുടെ സഹായവും സഹകരണവും  സദാ നേടണം .



         അദ്ധ്യാപകൻ പരമാവധി വിദ്യാലയത്തിലാണുണ്ടാകേണ്ടത്.വിവരങ്ങൾ  പരമാവധി ഇ  മെയിലിലൂടെ (aeotpban2017@gmail )യാകട്ടെ .




                                                                                    എല്ലാ ഭാവുകങ്ങളും നേരുന്നു .
                                                                                                                                 എ ഇഒ



No comments:

Post a Comment