Thursday 29 June 2017

പ്രധാന അദ്ധ്യാപകരുടെ യോഗം 30/ 06/ 2017 ന്  വൈകുന്നേരം 3 മണിക്ക് ബി. ആർ.സി.ഹാളിൽ

തളിപ്പറമ്പ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിലുള്ള എൽ.പി./ യു.പി. സ്കൂൾ പ്രധാന അദ്ധ്യാപകരുടെ യോഗം 30/ 06/ 2017 ന്  വൈകുന്നേരം 3 മണിക്ക് ബി. ആർ.സി.ഹാളിൽ വെച്ച് ചേരുന്നതാണ് .എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് .സർക്കുലർ നമ്പർ എച്2 / 34017/ ഡി.പി.ഐ  തീയ്യതി.20.06.2017.( തസ്തിക നിർണ്ണയം 2017 -18)പകർപ്പിൻറെ കൈപ്പറ്റി രസീതി കൊണ്ടുവരേണ്ടതാണ് .
  പുതിയ ബജറ്റ് ഫോറം ഇമെയിൽ മുഖാന്തിരം അയച്ചുതരുന്നതാണ് .
അജണ്ട:

1 .ബഡ്ജറ്റ് 2018 -19 


2 .തസ്തിക നിർണ്ണയം 2017 -18   


                                                              ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ
                                                                              തളിപ്പറമ്പ നോർത്ത്


Saturday 24 June 2017

തസ്തിക നിർണ്ണയം - യു ഐ ഡി /ഇ ഐ ഡി ഇല്ലാത്ത  കുട്ടികളെ സംബന്ധ്ധിച്ച ഡിക്ലറേഷൻ  ഇവിടെ 

Friday 23 June 2017

      തളിപ്പറമ്പ നോർത്ത് ഉപജില്ല ഗണിതശാസ്ത്ര അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 2 8 / 6 / 2 0 1 7 ന്     ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് അക്കിപ്പറമ്പ യു .പി .സ്കൂൾ  ചേ രുന്നു .ക്ലബ് കൺവീനർ മാർ പങ്കെടുക്കേണ്ടതാണ് .വിദ്യാലയത്തിന്റെ പങ്കാളിത്തം പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തണം .   2016 -17 ൽ വിദ്യാലയത്തിൽ നടന്ന ഗണിതക്ലബ്ബ്  പ്രവർത്തനങ്ങളുടെ സംക്ഷിപ്തം കരുതുമല്ലോ ?                     എ  ഇ  ഒ                                              

Thursday 22 June 2017

അറിയിപ്പ് 



                   ഉപജില്ലയിലെ വിവിധ ക്ലബുകളുടെ   പൊതുയോഗം ഈ മാസം 24  നു മുൻപ്  പൂർത്തിയാക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് . വിദ്യാരംഗം പൊതുയോഗം ജൂൺ  24  ശനിയാഴ്ച്ച  രാവിലെ 10  മണിക്ക്  ബി ആർ സി യിൽ വച്ച്  ചേരുകയാണ് . ഉപജില്ലയിലെ  എല്ലാ യു.പി. , ഹൈസ്ക്കൂൾ കൺവീ നർമാരും   കൃത്യസമയം എത്തുന്നു  എന്ന്  ഹെഡ്മാസ്റ്റർമാർ ഉറപ്പു വരുത്തേണ്ടതാണ് . യോഗത്തിനെത്തുന്നതിനു മുൻപ്   2016 - 17 ൽ  വിദ്യാലയത്തിൽ നടന്ന വിദ്യാരംഗം പ്രവർത്തനങ്ങളുടെ ഡി  ടി പി  ചെയ്ത റിപ്പോർട്ടും  ലഭ്യമായ ഫോട്ടോകളും ഉപജില്ലാ മെയിലിൽ (aeotpban2017 @ gmail .com ) അയച്ചു എന്നുറപ്പാക്കണം . വിദ്യാലയപ്രാതിനിധ്യം  വിദ്യാർത്ഥി കളോടുള്ള  നമ്മുടെ  ബാധ്യതയാണെന്ന കാര്യം മറക്കാതിരിക്കുക .

                                                                                                            എ  ഇ  ഒ 

Wednesday 21 June 2017

അദ്ധ്യാപക പരിശീലകരാകാം 


സർ ,

 "   ഉള്ളിൽ ഗൃഹീ തമൊരുവന്നു മിടുക്കു കുടും 
ഓതിക്കൊടു ക്കുവതിലന്യനതീവ  ദക്ഷൻ  "...................... 

" കഴിവുള്ളവന്റെ  പിൻമാറ്റം , സമൂഹത്തിന്റെ      സമൂലനാശത്തിലേയ്ക്കായിരിക്കും    ".........
      തളി പ്പറമ്പ് വടക്ക്  ഉപജില്ലയിൽ 2017 - 18  വർഷം  വിവിധ വിഷയങ്ങളിൽ പരിശീലകരാകാൻ  കഴിവും താല്പര്യവുമുള്ള  അദ്ധ്യാപകരിൽ നിന്ന്  നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു .ജൂൺ 27 നകം   ഇ  മെയിലിൽ അയയ്ക്കുക (aeotpban2017 @@gmail .com ).                                                                                                                                                                                      എ ഇ  ഒ 



   തളിപ്പറമ്പ് ഉപജില്ലയിലെ ശാസ്ത്രക്ലബ്ബ്  കൺ വീനര്മാരുടെ യോഗം നാളെ  (22/ 06) ഉച്ചയ്ക്ക് 2  മണിക്ക് ജി എം യു.പി തളിപ്പറമ്പിൽ . പങ്കെടുക്കുക 
പ്രധാന അറിയിപ്പ്
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ ഗവ.എല്‍.പി.സ്‌കൂള്‍ പുളിയൂലിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കാനാഗ്രഹിക്കുന്ന, സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ താല്‍പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ പ്രൈമറി അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകള്‍ 24.06.2017 ശനിയാഴ്ചക്കകം aeotpban2017@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.-എ.ഇ.ഒ

Monday 19 June 2017

സർ ,
        പ്രധാനാദ്ധ്യാപകർ ചെയത സത്കൃത്യത്തിനു നന്ദി.  ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ  അധികമുള്ള പുസ്തകങ്ങൾ സംബന്ധിച്ച വിവരം ഇവിടെ കൊടുക്കുന്നു. പുസ്തകം ആവശ്യമുള്ളവർ ഏറ്റവും അടുത്തുള്ള വിദ്യാലയവുമായി ബന്ധപ്പെട്ട്  കൈപറ്റു രസീത്  നൽകി പുസ്തകം ശേഖരിച്ച് വിതരണം ചെയ്യുക. 

പുസ്തകം അധികമുള്ള പ്രധാനാദ്ധ്യാപകർ, പുസ്തകം  ആവശ്യമുള്ള  ഈ  ഉപജില്ലയിലെ  ഗവ/ എയിഡഡ്‌ പ്രധാനാദ്ധ്യാപകർക്ക്  ഒപ്പും സീലുമുള്ള രസീത് വാങ്ങി വച്ച് വിതരണം ചെയ്യണം.

ഈ പ്രവർത്തനം കഴിവതും നാളെ (20/ 06 / 2017 ) പൂർത്തിയാക്കണം . 

എന്നിട്ടും പുസ്തകങ്ങൾ ആവശ്യമെങ്കിൽ  21 ന്  ചുമതലയുള്ള ശ്രീ . പ്രതീഷിനെ  വിവരമറിയിക്കുക 

Saturday 17 June 2017

സർ,
             ഉപജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ളബ്ബുകൾ ജൂൺ 20 നകം പ്രവർത്തനമാരംഭിക്കണം .ഒരു കുട്ടി ഒരു ക്ലബ്ബിലെങ്കിലും അംഗമായി പ്രവർത്തിക്കുന്നു എന്നുറപ്പു വരുത്തണം .വിവിധ വിദ്യാലയങ്ങളിലെ ക്ലബ്ബ് രൂപവത്ക്കരണം സംബന്ധിച്ച വിവരങ്ങൾ പ്രതിമാസ റിപ്പോർട്ടിൽ പരാമര്ശിക്കുമല്ലോ ? (റിപ്പോർട്ടുകൾ ഡി ടി പി ചെയ്ത് ചിത്രങ്ങൾ ഉൾപ്പെടുത്തി  ഇ  മെയിലാക്കുന്നതല്ലേ സൗകര്യം. ?സ്ക്കൂളിലെ കംപ്യുട്ടറും അദ്ധ്യാപകരുടെ സഹായവും ഉപയോഗിക്കാൻ പരമാവധി ശ്രമിക്കണം . )

        ഉപജില്ലാ തലത്തിൽ വിദ്യാരംഗം, ശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,ഗണിതം , പ്രവൃത്തിപരിചയം  ക്ലബ്ബ് കൺവീനർമാരുടെ തെരഞ്ഞെടുപ്പ് ജൂൺ 24  നകം പൂർത്തിയാക്കണം  . ഓരോ  ക്ലബ്ബിന്റെയും പൊതുയോഗം ഒരു നവ്യാനുഭവമാക്കാൻ നിലവിലുള്ള കൺവീനർ ശ്രദ്ധിക്കുമല്ലോ ?  വിദ്യാർത്ഥികളുടെ പഠനസമയം നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം .യോഗത്തിന്റെ സംഘാടനം സംബന്ധിച്ച ചെറുവിവരണം ഫോട്ടോ സഹിതം അയച്ചാൽ നന്നായിരിക്കും.  വിവിധ ക്ലബ്ബ്കളുടെ  ജനറൽബോഡി  നടന്ന സ്ഥലവും സമയവും ,തിരഞ്ഞെടുക്കപ്പെട്ട കൺവീനരുടെ  ഫോണ് നമ്പർ സഹിതമുള്ള വിലാസവും ജൂൺ 24  നു തന്നെ ഉപജില്ലാ  മെയിലിലോ  (aeo tpban2017@gmail .com ) എസ് എം എസ്  / വാട്സപ്പ് സന്ദേശമായോ (9446612400  ) അറിയിക്കണം . 

                                                                                                                    എ  ഇ  ഒ  
Sir
 2017-18 വർഷം എയ്ഡഡ് സ്‌കൂളിലെ 1 മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും   2 ജോഡി    യൂണിഫോം വിതരണം ചെയ്യുന്നതിനായി ഈ ഉപജില്ലയിലെ എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും ഇതോടൊപ്പമുള്ള ലിസ്റ്റിൽ കൊടുത്ത പ്രകാരം തുക അനുവദിച്ചിട്ടുണ്ട് .  അനുവദിച്ച തുക ലിസ്റ്റിൽ   നൽകിയിട്ടുള്ള സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.  എല്ലാ പ്രധാന അധ്യാപകരും തുക പിൻവലിച്ചു കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് 

AEO TALIPARAMBA NORTH

Friday 16 June 2017

Sir,
തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ യോഗം 17 /06 /2017  തീയ്യതി ഉച്ചക്ക് 12  മണിക്ക് തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച് നടക്കുന്നതാണ് .  എല്ലാ പ്രധാന അധ്യാപകരും കൃത്യസമയത്ത് തന്നെ എത്തി ചേരേണ്ടതാണ്.  1 , 2   ക്ലാസ്സുകളിലെ വർക്ക് ബുക്കും ( WORK BOOK ) നാളെ വിതരണം ചെയ്യുന്നതാണ്.  എല്ലാ പ്രധാന അധ്യാപകരും ആയതു നാളെ തന്നെ കൈപ്പറ്റേണ്ടതാണ് 
  ഗൂഗിൾ മാപ്പിൽ വിദ്യാലയത്തിൻറെ വിലാസം /വിവരങ്ങൾ , ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യാത്ത വിദ്യാലയങ്ങൾ, വിദ്യാലയത്തിൻറെ നെയിം ബോർഡ് (സ്‌കൂളിന്റെ പേര് കാണുന്ന ഫോട്ടോ) , വിലാസം എന്നിവ ഗൂഗിൾ മാപ്പിൽ അപ്‌ലോഡ് ചെയ്തു നാളത്തെ (17/06/2017 ) യോഗത്തിൽ വിവരം അറിയിക്കേണ്ടതാണ് .   ജില്ലാ കളക്ടർ ഇക്കാര്യത്തിൽ റിപ്പോർട്ട് അവശ്യപ്പെട്ടതിനാൽ ഇക്കാര്യം അതീവ ഗൗരവത്തോടെ കാണേണ്ടതും സമയബന്ധിതമായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുമാണ് .  ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സ്‌കൂൾ ഫോട്ടോയുമായി (സി ഡി യിലോ ഫോണിലോ  ) ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ് 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യുമായി ബന്ധപ്പെട്ട പത്തിന മാർഗനിർദേശങ്ങൾ സംബന്ധിച്ച സർക്കുലർ . എൻ എം (എ )1 /40001 /2017 /ഡി പി ഐ  തീയതി 12 -6 -2017 അനന്തര നടപടികൾക്കായി  ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു പ്രധാനാദ്ധ്യാപകർ സർക്കുലർ കൈപറ്റിയെന്ന രസ്വീത് നാളെ തന്നെ (17 -6 -2017 ) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്
സര്‍ക്കുലര്‍ ഇവിടെ 
 2 -6 -2017  ന് ഈ  ഓഫീസിൽ നിന്നും ഈ  മെയിൽ ചെയ്ത  2017 -18 ലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ചുള്ള പൊതുവായ  മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലറിന്റെ ( എൻ എം (എ )1 /39000  /2017 /ഡി പി ഐ  തീയതി 30 -5 -2017 )പകർപ്പ് പീ ടീ എ  പ്രസിഡന്റ് , മദർ പി ടി എ പ്രസിഡന്റ് ,പാചകക്കാരി എന്നിവർക്കു നൽകി കൈപറ്റു രസീത് സൂക്ഷിക്കേണ്ടതാണ് .
പ്രധാനാദ്ധ്യാപകർ സർക്കുലർ കൈപറ്റിയതിന്റെ  രസ്വീത് അടിയന്തിരമായി   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്(പേജ് 17 കാണുക )
സര്‍ക്കുലര്‍ ഇവിടെ

                                                  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 

Sunday 11 June 2017

Sirs,
       Please download this Excel Sheet. Check the details entered . Add the details in Green colored columns.
Save it .Mail it back to the same address (aeotpban2017@gmail.com ) before 7 pm on 12/06/2017,Monday.

                                                                                                       Expecting full co operation     
                                                                                                                                AEO

ഇവിടെ  ക്ലിക്ക് ചെയ്യുമ്പോള്‍  ലഭിക്കുന്ന എക്സല്‍ ഷീറ്റ് ഡൗണ്‍ ലോഡ് ചെയ്ത് വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്ത് മുകളിലെ ഇ മെയില്‍ ഐ.ഡി.യിലേയ്ക്ക് മെയില്‍ ചെയ്യണം.

Tuesday 6 June 2017

                   2017 -18  വിദ്യാഭ്യാസവർഷത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.ഏതു പ്രവൃത്തിയും ആത്മസമർപ്പണത്തോടെ ചെയ്യുമ്പോൾ പ്രവൃത്തിയുടെ പ്രയാസം നമ്മെ ബാധിക്കുകയില്ല. ഒരോ പ്രവൃത്തിയും നാം നമുക്ക് വേണ്ടിയാണു  ചെയ്യുന്നതെങ്കിൽ  എത്ര ദൈർഘ്യമുള്ളതായാലും എത്ര വിരസമായതായാലും  നമുക്കത്  ആസ്വാദ്യമായിരിക്കും.   ആർക്കാനും വേണ്ടി   ഓക്കാനിക്കരുത്  . പരമവിശിഷ്ടമായ അദ്ധ്യാപകവൃത്തി വരമായിക്കിട്ടിയവരാണ് നമ്മൾ . ചില   കാര്യങ്ങൾ  ഓർക്കുന്നതു  നന്ന്  .

.1 .സ്വയം ജ്വലിക്കുന്ന പ്രഭയ്ക്കു  മാത്രമേ  മറ്റൊന്നിനെ ജ്വലിപ്പിക്കാനാകൂ .ഒരു നിരന്തരവിദ്യാർത്ഥിയ്ക്കു   മാത്രമേ  മികച്ച അദ്ധ്യാപകനാകാൻ കഴിയൂ .
 2 .തന്റെ മുന്നിലുള്ളവരെല്ലാം  തന്റെ  കുട്ടികളാണെന്ന  തിരിച്ചറിവാണ് ഏറ്റവുo വലിയ അറിവ്.
3 .തന്റെ സ്വന്തം കുട്ടി തന്റെ ക്ലാസ്സിലോ തന്നെപ്പോലുള്ളവരുടെ ക്ലാസ്സിലോ തന്നെയാണെന്ന്  തനിക്കുറപ്പു വേണം .
4 .തനിക്കു ചുറ്റിലുമുള്ളവരെല്ലാം മണ്ടന്മാരും താൻ   മാത്രം  ബുദ്ധിമാനും എന്ന ചിന്ത  ആദ്യം ഒഴിവാക്കുക.
5 മറ്റുള്ളവരുടെ മക്കളൊക്കെ തെണ്ടി നടക്കുമെന്നും തന്റെ മക്കൾ മാത്രം തിളങ്ങുമെന്നുമുള്ള സ്വാർത്ഥ ചിന്ത  മനീഷയുള്ളവന് ചേർന്നതല്ല.
6  . തനിക്കു ഹൃദ്യമായതേ താൻ മറ്റുള്ളവർക്ക്‌ വിളമ്പാവൂ .
7 . എല്ലാ പ്രവൃത്തികളും പരമാവധി സമയബന്ധിതമായി പൂർത്തിയാക്കണം
8  . തനിയ്‌ക്കൊറ്റയ്ക്ക്  നേടാവുന്നതിലേറെ  നമുക്കൊന്നിച്ച് നേടാൻ കഴിയും
9 . വിദ്യാലയത്തിലേവരും ഏകമനസ്സോടെ പ്രവർത്തിക്കാൻ ശ്രമിക്കണം .മനോവാക്കർമ്മങ്ങളിൽ പരസ്പരബഹുമാനം പ്രഭ  പരത്തണം .
10 രക്ഷിതാക്കളുടെ ,പി.ടി എയുടെ ,പൗരമുഖ്യരുടെ ,ജനനേതാക്കളുടെ , സർവ്വോപരി നമ്മുടെ കുട്ടികളുടെ സഹായവും സഹകരണവും  സദാ നേടണം .



         അദ്ധ്യാപകൻ പരമാവധി വിദ്യാലയത്തിലാണുണ്ടാകേണ്ടത്.വിവരങ്ങൾ  പരമാവധി ഇ  മെയിലിലൂടെ (aeotpban2017@gmail )യാകട്ടെ .




                                                                                    എല്ലാ ഭാവുകങ്ങളും നേരുന്നു .
                                                                                                                                 എ ഇഒ



തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പുതിയ ബ്ലോഗിലേയ്ക്ക് സ്വാഗതം