Monday 31 July 2017

                                                         വളരെ അടിയന്തിരം 

ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനബാലാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ,എല്ലാ സ്കൂളുകൾക്കും നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതാണ് .സ്കൂളിൽ നടത്തിയ ശുദ്ധജലപരിശോധനയുടെ വിവരവും ,അതിന്റെ ഫലവും ,കുടിവെള്ളത്തിൽ ഇകോളി  ബാക്ടീരിയായുടെ സാന്നിധ്യമുണ്ടെങ്കിൽ പ്രസ്തുത വിവരവും, ഈ വിഷയത്തിൽ സ്വീകരിച്ച നടപടിയും  01-08-2017 ന്  2  മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ്                                
                                         

                                                                             നൂൺമീൽ ഓഫീസർ
                                                               ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
                                                                           തളിപ്പറമ്പ് നോർത്ത് 

Thursday 27 July 2017

                         ക്ലസ്റ്റർ പരിശീലനം  -2017 ,ഡി.ആർ.ജി.ലിസ്റ്റ്  

 ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക്  ചെയ്യുക


             നിശ്ചയിച്ച കേന്ദ്രങ്ങളിൽ  പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി  ലിസ്റ്റിൽ ഉൾപ്പെട്ട അധ്യാപകർക്ക്     ബന്ധപ്പെട്ട പ്രധാനാധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ് .



                                                                                        (ഒപ്പ് )
                                                            ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                           തളിപ്പറമ്പ് നോർത്ത്




             



Sirs,  

Please see the Games Schedule and act accordingly 




Wednesday 26 July 2017

സർ ,

          2017 -18    ലെ വിദ്യാരംഗം സാഹിത്യശില്പശാല  2017  ആഗസ്ത് 14  ന്  (തിങ്കൾ ) തടി ക്കടവ്  ഗവണ്മെന്റ് ഹൈസ്ക്കൂളിൽ നടക്കുന്നു. ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങൾ  തന്നിരിക്കുന്ന എക്സൽ  ഫോർമാറ്റിൽ (മാറ്റം വരുത്താതെ ) ചേർത്ത് 05/07/2017  ബുധൻ   5 മണിക്കകം ഇതേ മെയിലിൽ അയച്ചു തരേണ്ടതാണ് . ഫോർമാറ്റിന്റെ ഒരു കോപ്പി സഹിതം ചുമതലയുള്ള അദ്ധ്യാപകർ കുട്ടികളോടൊപ്പം  രാവിലെ 10  മണിക്ക് മുമ്പായി തടിക്കടവിൽ എത്തി രജിസ്‌ട്രേഷൻ നടത്തണം .  രജിസ്‌ട്രേഷൻ ഫീസ് അടച്ചിട്ടില്ലാത്ത  വിദ്യാലയങ്ങൾ  (ഹൈസ്ക്കൂൾ -300 ,യു.പി .സ്ക്കൂൾ 200 , എൽ പി  100 ) ശില്പശാല  നടക്കുന്ന ദിവസം  രാവിലെ 10 മണിക്ക് തന്നെ കൗണ്ടറിൽ  ഏല്പിക്കേണ്ടതാണ് .

                                    ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 

Tuesday 25 July 2017

ഗെയി൦സ് അസോസിയേഷൻ നിർവാഹകസമിതി യോഗം

തളിപ്പറമ്പ് വടക്ക്  ഉപജില്ലാ  ഗെയി൦സ് അസോസിയേഷൻ   നിർവാഹകസമിതി യോഗം  26 / 07 / 17  ബുധനാഴ്ച  ഉച്ചയ്ക്ക്ക്  02  മണിക്ക്   തളിപ്പറമ്പ് ബി ഇ  എം  എൽ പി സ്ക്കൂളിൽ . സമിതിയംഗങ്ങൾ  കൃത്യസമയത്തെത്തുന്നു  എന്ന്  പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തുക .      
                                                                                                                              എ ഇ  ഒ   

വിദ്യാരംഗം നിർവാഹകസമിതി യോഗം

തളിപ്പറമ്പ് വടക്ക്  ഉപജില്ലാ  വിദ്യാരംഗം  നിർവാഹകസമിതി യോഗം  26 / 07 / 17  ബുധനാഴ്ച  രാവിലെ 09 .30 ന്  തളിപ്പറമ്പ് ബി ഇ  എം  എൽ പി സ്ക്കൂളിൽ . സമിതിയംഗങ്ങൾ  കൃത്യസമയത്തെത്തുന്നു  എന്ന്  പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തുക .      എ ഇ  ഒ   

Thursday 20 July 2017

പ്രധാനാദ്ധ്യാപക യോഗം

പ്രധാനാദ്ധ്യാപകയോഗം

          ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (22/ 07/2017 / ) ശനിയാഴ്ച  രാവിലെ 11 .30   മണിക്ക്  ബി ആർ സി യിൽ നടക്കുന്നതാണ്.പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കണം  . ഓഫീസിൽ സമർപ്പിക്കേണ്ട  വിവിധ രേഖകൾ (അജണ്ട \5 ,6 ,7 ,8 ........) നേരിട്ട് കൊണ്ട്                  വരേണ്ടതാണ്  

അജണ്ട :
               1 . തസ്തികനിർണ്ണയം  2017 -18 
               2 .പ്രധാനാദ്ധ്യാപക മേൽനോട്ടവും ദിശാഗതി  നിർണ്ണയവും                 
              3  . ഉച്ചഭക്ഷണവിതരണം 
              4 .എൽ.എസ് എസ് , യു എസ്എസ്  പരീക്ഷ 2017
              5 .യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ (  ഉപയോഗസാക്ഷ്യപത്രം )ഗ്യാസ് ,                                                                                യുനിഫോo,പാഠപുസ്തകം  ....
             6 .KASEPF  ക്രഡിറ്റ് കാർഡ് തുക (Rs .10 / Tr .)
             7 . HSA  സ്ഥാനക്കയറ്റത്തിനർഹതയുള്ള ഗവ.അദ്ധ്യാപകരുടെ വിവരങ്ങൾ 
             8 . അദ്ധ്യാപകരുടെ, സ്ക്കൂൾ  ജീവനക്കാരുടെ  ആവലാതികൾ (ചെറു കുറിപ്പുകൾ )
                 9  .ഗൂഗിൽ മാപ്പിംഗ് 
                10 . മറ്റു കാര്യങ്ങൾ 

Tuesday 18 July 2017

പുറത്തെഴുത്ത് നം .ബി  / 4142 / 2017        
                   
                                                  സർക്കുലറിന്റെ പകർപ്പ് അറിവിലേക്കും,തുടർനടപടികൾക്കുമായി നൽകുന്നു .ഹൈസ്കൂൾ (കോർവിഷയം ),ഹൈസ്കൂൾ ഇംഗ്ലീഷ്  അധ്യാപകരായി ഉദ്യോഗക്കയറ്റത്തിന് 31 -03 -2017 വരെ യോഗ്യത നേടിയിട്ടുള്ള  പ്രൈമറി/ ഭാഷാ/ സ്പെഷ്യലിസ്ററ് അധ്യാപകരുടെ  മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . ബന്ധപ്പെട്ട  പ്രധാനാധ്യാപകർ  ,സർക്കുലർ മുഴുവൻ പ്രൈമറി അധ്യാപകരുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ടതും ,നിശ്ചിത മാതൃകയിലുള്ള അപേക്ഷ സേവനപുസ്‌തകം സഹിതം 22 -07 -2017 ന് മുമ്പായി  ഈ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ് .



തീ :- 16 -07 -2017
                                                                                     ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ
                                                                                            തളിപ്പറമ്പ് നോർത്ത് 

Friday 14 July 2017

സയൻസ്ക്ലബ്ബ്

 ഉപജില്ലയിലെ സയൻസ്ക്ലബ്ബ് ഭാരവാഹികൾക്കുള്ള  മാർ ഗ്ഗനിർദേശക്ലാസ്സ് ഇന്ന് (15/7/ 2017 ) ഉച്ച്യ്ക്ക് 2  മണിക്ക് ബി ആർ സി യിൽ വച്ച് നടക്കുന്നു .ഓരോ വിദ്യാലയവും      പങ്കാളിത്തം  ഉറപ്പു വരുത്തുക   ...എ ഇ  ഒ   

അറബിക്ക് ടാലന്റ് സെർച്ച് ടെസ്റ്റ്

              തളിപ്പറമ്പ് വടക്ക് ഉപജില്ലാതല അറബിക്ക് ടാലന്റ് സെർച്ച് ടെസ്റ്റ് നാളെ ശനിയാഴ്ച (15/07 / 17  )  രാവിലെ 10  മണിക്ക്  അക്കിപ്പറമ്പ് സ്ക്കൂളിൽ വച്ച് നടക്കുന്നു. എൽ .പി ,യു.പി വിഭാഗത്തിൽ നിന്ന് ഓരോ കുട്ടിയെ പങ്ക്കെടുപ്പിക്കണം . എ ഇ  ഒ 

Tuesday 11 July 2017

                     ഉപജില്ലയിലെ  കായികാദ്ധ്യാപകരുടെ യോഗം നാളെ (12/ 07/ 2017  )  ഉച്ചയ്ക്ക് 2  മണിയ്ക്ക് ബി ആർ സി യിൽ . അറിയുക, അറിയിക്കുക , പങ്കെടുക്കുക , പങ്കെടുപ്പിക്കുക .


                                                                                                     എ ഇ  ഒ











Monday 10 July 2017

അറിയിപ്പ്

                                                        അറിയിപ്പ് 


                                                         തളിപ്പറമ്പ് ബി ഇ.എം എൽ  പി സ്ക്കൂളിൽ , 2017  ജൂലായ് 12  ബുധനാഴ്ച  നടത്താനിരുന്ന ഹൈസ്ക്കൂൾ  ഹെഡ്മാസ്റ്റർമാർ ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാർ , അധ്യാപക സംഘടനാ നേതാക്കൾ , ക്ലബ്ബ്  സെക്രട്ടറിമാർ   എന്നിവരുടെ സംയുക്തയോഗം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് . 
                                                                         എ  ഇ  ഒ 

Monday 3 July 2017

Sir,
        2017 -18 വർഷത്തെ മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഹയർ സെക്കൻഡറി  പ്രിൻസിപ്പാൾ, ഹൈ സ്‌കൂൾ പ്രധാന അധ്യാപകർ, വിവിധ  ക്ലബ് സെക്രെട്ടറിമാർ, അധ്യാപക സംഘടനാ നേതാക്കൾ   എന്നിവരുടെ ഒരു യോഗം 12 /07 /2017  തീയതി ഉച്ചക്ക് 2  മണിക്ക് തളിപ്പറമ്പ ബി ഇ എം എൽ പി സ്‌കൂളിൽ വെച്ച് ചേരുന്നതാണ് .  യോഗത്തിൽ താങ്കൾ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു   

AEO TALIPARAMBA NORTH

Saturday 1 July 2017

ഫുൾടൈം മീനിയൽ തസ്തിക

                                                    വളരെ അടിയന്തിരം
                 ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം മീനിയൽ തസ്തികയിൽ ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 50 % ഒഴിവിൽ നിയമനം നടത്തുന്നതിനായി സ്ഥാനക്കയറ്റത്തിന് സമ്മതമുള്ള  പി .ടി.സി .എം  ജീവനക്കാരുടെ  സമ്മതപത്രം 03 -07 -2017 ന്  5 മണിക്കകം താഴെ കൊടുത്തിരിക്കുന്ന   പ്രഫോർമയിൽ നൽകേണ്ടതാണ് . .എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന  നിയമിക്കപ്പെട്ട് നിരീക്ഷണ കാലം (പ്രൊബേഷൻ ) തൃപ്തികരമായി പൂർത്തീകരിച്ച ജീവനക്കാരുടെ അപേക്ഷ മാത്രം നൽകിയാ ൽ  മതിയാകും .സ്ഥാനക്കയറ്റത്തിന് സമ്മതമല്ല എങ്കിൽ പ്രസ്തുത വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ് .


പ്രഫോർമ 

                                                            ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ