Saturday 17 June 2017

സർ,
             ഉപജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ളബ്ബുകൾ ജൂൺ 20 നകം പ്രവർത്തനമാരംഭിക്കണം .ഒരു കുട്ടി ഒരു ക്ലബ്ബിലെങ്കിലും അംഗമായി പ്രവർത്തിക്കുന്നു എന്നുറപ്പു വരുത്തണം .വിവിധ വിദ്യാലയങ്ങളിലെ ക്ലബ്ബ് രൂപവത്ക്കരണം സംബന്ധിച്ച വിവരങ്ങൾ പ്രതിമാസ റിപ്പോർട്ടിൽ പരാമര്ശിക്കുമല്ലോ ? (റിപ്പോർട്ടുകൾ ഡി ടി പി ചെയ്ത് ചിത്രങ്ങൾ ഉൾപ്പെടുത്തി  ഇ  മെയിലാക്കുന്നതല്ലേ സൗകര്യം. ?സ്ക്കൂളിലെ കംപ്യുട്ടറും അദ്ധ്യാപകരുടെ സഹായവും ഉപയോഗിക്കാൻ പരമാവധി ശ്രമിക്കണം . )

        ഉപജില്ലാ തലത്തിൽ വിദ്യാരംഗം, ശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,ഗണിതം , പ്രവൃത്തിപരിചയം  ക്ലബ്ബ് കൺവീനർമാരുടെ തെരഞ്ഞെടുപ്പ് ജൂൺ 24  നകം പൂർത്തിയാക്കണം  . ഓരോ  ക്ലബ്ബിന്റെയും പൊതുയോഗം ഒരു നവ്യാനുഭവമാക്കാൻ നിലവിലുള്ള കൺവീനർ ശ്രദ്ധിക്കുമല്ലോ ?  വിദ്യാർത്ഥികളുടെ പഠനസമയം നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം .യോഗത്തിന്റെ സംഘാടനം സംബന്ധിച്ച ചെറുവിവരണം ഫോട്ടോ സഹിതം അയച്ചാൽ നന്നായിരിക്കും.  വിവിധ ക്ലബ്ബ്കളുടെ  ജനറൽബോഡി  നടന്ന സ്ഥലവും സമയവും ,തിരഞ്ഞെടുക്കപ്പെട്ട കൺവീനരുടെ  ഫോണ് നമ്പർ സഹിതമുള്ള വിലാസവും ജൂൺ 24  നു തന്നെ ഉപജില്ലാ  മെയിലിലോ  (aeo tpban2017@gmail .com ) എസ് എം എസ്  / വാട്സപ്പ് സന്ദേശമായോ (9446612400  ) അറിയിക്കണം . 

                                                                                                                    എ  ഇ  ഒ  

No comments:

Post a Comment