Friday, 25 August 2017

                             ഗവ.സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

                     കേരളാ ഫിനാൻഷ്യൽ കോഡ് റൂൾ-170   ഫോറം-23 പ്രകാരം സർക്കാർ സ്കൂളുകളുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കി  സൂക്ഷിച്ച്  വയ്ക്കുവാനും  ആയതിൻറെ പകർപ്പ് ഈ ഓഫീസിൽ ഹാജരാക്കുവാനും നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതാണ് .ആയതിൻറെ കൂടെ  ഈ ഓഫീസിൽ നിന്നയച്ച പ്രൊഫോർമ പൂര്ണമായിരുന്നില്ല. ആയതിനാൽ പ്രഫോർമ ഒരിക്കൽ കൂടി അയക്കുന്നു .പൂരിപ്പിച്ച പ്രഫോർമ 30-08-2017 ന് 5  മണിക്ക് മുമ്പായി ഹാജരാക്കേണ്ടതാണ്


കേരളാ ഫിനാൻഷ്യൽ കോഡ് റൂൾ-170   ഫോറം-23 കാണുന്നതിനായി ഇവിടെ   ക്ലിക്ക് ചെയ്യുക (പൂർണ്ണമായ ഫോറം )



                                                                            (ഒപ്പ്)
                                          ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                     തളിപ്പറമ്പ് നോർത്ത്

Saturday, 19 August 2017

സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ  സംബന്ധിച്ച വിവരങ്ങൾ  

               സർക്കാർ സ്കൂളുകളിൽ 21-08-2017 ന് നിലനിൽക്കുന്ന ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 22-08-2017ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .ഏതെങ്കിലും തസ്തികയിൽ സംരക്ഷിതാധ്യാപകർ പ്രവർത്തിച്ചുവരുന്നുണ്ടെങ്കിൽ ആയവയും ഒഴിവായി കണക്കാക്കി റിപ്പോർട്ട് ചെയ്യേണ്ടതാണ് .

  പ്രഫോർമകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .


                                                                                   (ഒപ്പ് )
                                                                 സീനിയർ സൂപ്രണ്ട്
                                  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ  കാര്യാലയം
                                                              തളിപ്പറമ്പ് നോർത്ത്


Thursday, 10 August 2017

                 പാർട്ട്ടൈം കണ്ടിൻജന്റ്  ജീവനക്കാരുടെ വിവരങ്ങൾ 

              ക്‌ളാസ്സ് -4 തസ്തികയിലെ ക്‌ളാസ്സ് -4 കാറ്റഗറിയിൽ ഉണ്ടാകുന്ന അകെ ഒഴിവുകളുടെ 50% ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് റവന്യൂ ജില്ലയിലെ പൊതു സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് ,01-01-2016 നും 31 -12 -16 നുംമദ്ധ്യേ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരമായി നിയമനം നല്കപ്പെട്ട് നിരീക്ഷണ കാലം തൃപ്തികരമായി പൂർത്തീകരിച്ച ക്‌ളാസ്സ് -4 തസ്തികയിലെ ക്‌ളാസ്സ് -4 കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സമ്മതമായിട്ടുള്ള പാർട്ട്ടൈം കണ്ടിൻജന്റ്  ജീവനക്കാരുടെ വിവരങ്ങൾ  താഴെകൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ  ,പ്രസ്തുത തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സമ്മതമാണ് എന്ന അവരുടെ സമ്മതപത്രം സഹിതം 21-08-17 ന് 5 മണിക്ക് മുമ്പായി സേവനപുസ്തകം  സഹിതം ഹാജരാക്കേണ്ടതാണ്.

അറിയിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രഫോർമ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


                                                                           



                                                  

Wednesday, 9 August 2017

പ്രീപ്രൈമറി പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ  01/ 08 / 2012  ൽ നിലവിലുണ്ടായിരുന്ന  അധ്യാപിക /ആയ വിടുതൽ ചെയ്താൽ പകരം യോഗ്യതയുള്ള ആളെ നിയമിക്കുന്നതിന് പി.റ്റി .എ യ്ക്കുള്ള അനുമതി  ഭേദഗതി വരുത്തിക്കൊണ്ടുള്ള ഉത്തരവ് കാണുന്നതിന് താഴെ  ക്ലിക്ക്  ചെയ്യുക

പേജ് 1 
പേജ് 2 

Monday, 7 August 2017

വിദ്യാരംഗം ശില്പശാല

       വിദ്യാരംഗം ശില്പശാല യിൽ പങ്കെടുക്കേണ്ട കുട്ടികളുടെ വിവരം നൽകാത്ത വിദ്യാലയങ്ങൾ (5 ആം ക്ലാസ്സു മുതൽ 10 വരെയുള്ള വിദ്യാർത്ഥി കൾ  )    ഇന്നുച്ച്യ്ക്കു 2  മണിക്കകം  എക്സൽ ഫോർമാറ്റിൽ  ഉപജില്ലാ ഓഫീസ്  ,ബി ആർ സി മെയിലിൽ അയയ്‌ക്കേണ്ടതാണ്. 

Thursday, 3 August 2017

                       ഗവ.സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

                     കേരളാ ഫിനാൻഷ്യൽ കോഡ് റൂൾ-170   ഫോറം-23 പ്രകാരം സർക്കാർ സ്കൂളുകളുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കി  സൂക്ഷിച്ച്  വയ്ക്കുവാനും  ആയതിൻറെ പകർപ്പ് ഈ ഓഫീസിൽ ഹാജരാക്കുവാനും നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതാണ് .ആയതിൻറെ കൂടെ  ഈ ഓഫീസിൽ നിന്നയച്ച പ്രൊഫോർമ പൂര്ണമായിരുന്നില്ല. ആയതിനാൽ പ്രഫോർമ ഒരിക്കൽ കൂടി അയക്കുന്നു .പൂരിപ്പിച്ച പ്രഫോർമ 30-08-2017 ന് 5  മണിക്ക് മുമ്പായി ഹാജരാക്കേണ്ടതാണ്

1 .പൊതുവിദ്യാഭ്യാസ  ഡയറക്ടറുടെ കത്ത്  കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2 .അക്കൗണ്ടന്റ്  ജനറലിന്റെ ഓഡിറ്റ് അന്വേഷണം നമ്പർ -17  കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
3 .കേരളാ ഫിനാൻഷ്യൽ കോഡ് റൂൾ-170   ഫോറം-23 കാണുന്നതിനായി ഇവിടെ   ക്ലിക്ക് ചെയ്യുക



                                                                            (ഒപ്പ്)
                                          ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                     തളിപ്പറമ്പ് നോർത്ത്


                                           ഉച്ചഭക്ഷണ പദ്ധതി


                  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പ്രൊഫോർമ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രഫോർമ പൂരിപ്പിച്ച് 04 -08 -2017 ന് രാവിലെ 10 .30 ന്   മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് .

                                                                                (ഒപ്പ് )
                                                                  നൂൺമീൽ ഓഫീസർ